കൊയിലാണ്ടി അഗ്‌നിരക്ഷ സേനയ്ക്ക് ലഭിച്ച പുതിയ വാഹനം നാളെ ഫ്ലാഗ് ഓഫ് ചെയ്യും

കൊയിലാണ്ടിയ്ക്ക് ആശ്വാസം.. അഗ്‌നിരക്ഷ സേനയ്ക്ക് ലഭിച്ച പുതിയ വാഹനം നാളെ ഫ്ലാഗ് ഓഫ് ചെയ്യും.. ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി MLA കാനത്തിൽ ജമീല വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. MTU KL 01 9874 നമ്പർ വാഹനമാണ് നിലയത്തിൽ പുതുതായി എത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, കൗൺസിലർ എ. ലളിത തുടങ്ങിയവർ സംബന്ധിക്കും. നിലവിൽ 5 വാഹനങ്ങളാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.

ഒരു വാട്ടർ ടെൻഡർ, ഒരു മിനി വാട്ടർ ടെൻഡർ, ഒരു ആംബുലൻസ്, ഒരു മിനി വാട്ടർ മിസ്റ്റ് ടെൻഡർ, ഒരു ജീപ്പ്, എന്നിവയാണ് നിലവിലുള്ളത്. ഇതിന് പുറമെയാണ് ഇപ്പോൾ ആധുനിക രീതിയിൽ ഉള്ള പുതിയ വാട്ടർ ടെൻഡർ വന്നത്. ഇതോടെ 6 വാഹനങ്ങളുള്ള മെച്ചപ്പെട്ട സൗകര്യങ്ങലുള്ള ജില്ലയിലെ അഗ്നിരക്ഷാ കേന്ദ്രങ്ങളിലൊന്നായി കൊയിലാണ്ടി മാറും.


പുതിയ വാഹനത്തിന് ഓട്ടോമാറ്റിക് പംമ്പിങ് സിസ്റ്റം, GPS സംവിധാനം, മോണിറ്റർ, മുതലായ പ്രത്യേകതകളാണുള്ളത്. 2017 ജൂൺ 24 ഉദ്ഘാടന സമയത്ത് ഒരു വാഹനം മാത്രമേ കേന്ദ്രത്തിന് ഉണ്ടായിരുന്നുള്ളു. ജീവനക്കാരുടെ എണ്ണവും പരിമിതമായിരുന്നു. ഇപ്പോൾ 5 പുതിയ നിയമനവും നടന്നത് വലിയ നേട്ടമായിരിക്കുകയാണെങ്കിലും പുതിയ സ്വന്തമായ കെട്ടിടം എന്നത് എന്ന് എന്ന ചോദ്യമാണ് ഉയരുന്നത്.


