ഡിവൈഡറിൽ തട്ടി കാർ അപകടത്തിൽപ്പെട്ടു. കൊയിലാണ്ടിയിൽ അപകടം തുടർക്കഥയാകുന്നു

കൊയിലാണ്ടി: ഡിവൈഡറിൽ തട്ടി കാർ അപകടത്തിൽപ്പെട്ടു. കൊയിലാണ്ടിയിൽ അപകടം തുടർക്കഥയാകുന്നു. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയപാതയയിൽ കൊയിലാണ്ടി പട്ടണത്തിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡർ മരണക്കെണിയാകുന്നു. കഴിഞ്ഞ 4 മാസത്തിനുള്ളി 20ൽ അധികം തവണയാണ് വാഹനങ്ങൾ അപകടക്കെണിയിൽപെടുന്നത്. ചിലർക്ക് കാര്യമായ പരിക്കേൽക്കുകയും മറ്റു ചിലർ നിസ്സാര പരിക്കുകളോടെ ഭാഗ്യകൊണ്ട് രക്ഷപ്പെട്ടുപോകുകയുമായിരുന്നു.

ഇന്ന് രാത്രി 9 മണിയോടുകൂടിയാണ് വിദേശത്ത് നിന്ന് എത്തിയ മാഹിപാലം സ്വദേശിയുടെ കാർ അപകടത്തിൽപ്പെടുന്നത്. ബഹറൈനിൽ നിന്ന് കരിപ്പൂർവഴി റോഡ് മാർഗ്ഗം സഞ്ചരിക്കുന്നതിനിടെ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുൻവശത്തുള്ള ഡിവൈഡറിൽ തട്ടിയാണ് ഇവരുടെ കാർ അപകടത്തിൽപെടുന്നത്. ഇടിയുടെ ആഘാതത്തൽ KL 58 S 1098 മഹീന്ദ്ര കാറിന്റെ മുൻവശത്തെ വീലും ടയറും പൊട്ടിച്ചിതറി. മറ്റ് കേടുപാടുകളും ഉണ്ടായി.


കാറിലുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു ടാക്‌സി കാറിൽ ഇവർ നാട്ടിലേക്ക് യാത്ര തുടർന്നു. കൊയിലാണ്ടിയിലെ പൊതുമരാമത്ത് വിഭാഗം അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ പട്ടണത്തെ ഏറെ നേരം ഗതാഗതക്കരുക്കിലാക്കുന്നത് പതിവായിരിക്കുകയാണ്.


