മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലൻനായർ രാജിവെച്ചു

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലൻനായർ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുണ്‍ മുമ്പാകെ യാണ് രാജിക്കത്ത് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അദ്ധേഹം കീഴരിയൂർ ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രാജി കാരണം എന്താണെന്ന് വ്യക്തമല്ല. പഞ്ചായത്ത് നഗരപാലിക നിയമപ്രകാരം സെക്രട്ടറക്ക് രാജിക്കത്ത് കിട്ടിയാൽ പകൽ സമയം 5 മണിക്കുള്ളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നണ് ചട്ടം. അതിനിടയിൽ രാജി പിൻവലിക്കാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തർക്കത്തെ തുടർന്നുള്ള കാരണങ്ങളാണോ രാജിയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി അദ്ധേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.


