കാലം തെറ്റിയ കാലാവസ്ഥ: ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റ സഹകരണത്തോടെ കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വനമിത്ര അവാർഡ് ജേതാവ് സി. രാഘവൻ അരിക്കുളം നിർവഹിച്ചു. പി. ജ്യോതിശ്രീ അധ്യക്ഷത വഹിച്ചു.

എട്ടാം വാർഡ് അംഗം സുനിത കക്കുഴിൽ, പി.കെ. രജിന, പി. സബീന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ എ.ടി. വിനീഷ് നന്ദിയും പറഞ്ഞു.


