പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈ നടീൽ

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫല വൃക്ഷ തൈ നടീൽ നടന്നു. മാവിൻ തൈ നട്ടുകൊണ്ട് മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. കണയങ്കോട് വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് സുന്ദരൻ മാസ്റ്റർ, ഡയരക്ടർമാർ, ജീവനക്കാർ നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സംഘം പ്രസിഡണ്ട് ടി. ഗംഗാധരൻ സ്വാഗതം പറഞ്ഞു.

കുറുവങ്ങാട്: സൊസൈറ്റിയുടെ നേതൃത്വത്തിൽ കുറുവങ്ങാട് ഐ.ടി.ഐ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് ടി. ഗംഗാധരൻ മാവിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുന്ദരൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. സംഘം ഡയരക്ടർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.


