KOYILANDY DIARY.COM

The Perfect News Portal

കൈയ്യേറ്റം പൊളിച്ചു നീക്കാൻ ഉത്തരവിട്ടു

കൊയിലാണ്ടി തക്കാര ഹോട്ടലിന് പിടിവീണു. കൈയ്യേറ്റം പൊളിച്ചു നീക്കാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന തക്കാര ഹോട്ടലിന് മുൻവശം നഗരസഭയുടെ അനുമതി ഇല്ലാതെ കെട്ടിട നിർമ്മാണചട്ടം ലംഘിച്ച് പണിത റിസോർട്ടിന് സമാനമായ ഇരുനില കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് നോട്ടീസ് നഗരസഭ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നേരിട്ടെത്തി ഉടമയ്ക്ക് കൈമാറി. കൈയ്യേറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊയിലാണ്ടി ഡയറി പുറത്ത് വിട്ട വാർത്തയെ തുടർന്ന് വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നഗരസഭ കൌൺസിലറായ ലീഗ് നേതാവിൻ്റെയും കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനം കഴിഞ്ഞ മാസമാണ് ഗാമ കിച്ചൻ എന്ന സ്ഥാപനത്തിന് മേൽ വാടകയ്ക്ക് കൈമാറിയത്. തുടർന്നാണ് വൻ കൈയ്യേറ്റം നടന്നത്.

കേരള ജനതാ പാർട്ടി നഗരസഭയ്ക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം ഉൾപ്പെടെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി രാമദാസ് വേങ്ങേരി പ്രസ്താവന നടത്തുകയും. ചെയ്തിരുന്നു. നടപടി നീളുന്നത് വൻ വിവാദത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് വിഭാഗം ഓവർസിയറുടെ നേതൃത്വത്തിൽ സ്ഥാപനത്തിലെത്തി പരിശധന നടത്തുകയും കൈയ്യേറ്റത്തിൻ്റെ പൂർണ്ണ വിവരം സെക്രട്ടറിക്ക് കൈമാറുകയും ചെയ്തത്. തുടർന്നാണ് ഇന്ന് ഉടമയക്ക് നേരിട്ട് നോട്ടീസ് കൈമാറിയത്.

കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് ദേശീയ പാതയുടെ ഓരത്ത് നിലവിലെ മാസ്റ്റർ പ്ലാൻ പ്രകാരം കെട്ടിടം നിർമ്മിക്കണമെങ്കിൽ ദേശീയപാതയുടെ മധ്യ ഭാഗത്ത് നിന്ന് 17.5 മീറ്റർ വീട്ടതിന് ശേഷം മാത്രമേ കെട്ടിടം പണിയാൻ സാധിക്കുകയുള്ളൂ. അതും മതിയായ പാർക്കിഗ് സൌകര്യം ഉണ്ടെങ്കിൽ മാത്രം. ഈ കാര്യത്തിൽ ഇവിടെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്. കെട്ടിടത്തിലെ നിലവിലെ പാർക്കിംഗ് സൌകര്യം ഇല്ലാതാക്കിയാണ് ഇത് പണിതത് എന്നിരിക്കെ ഈ കൈയ്യേറ്റം ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയണ് നടന്നതെന്നാണ് പൊതു സംസാരം. ഇത്തരമൊരു കെട്ടിടം ഉയർന്നതിൽ നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും കടുത്ത അമർഷമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *