ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കൊയിലാണ്ടി സ്വദേശിക്ക് ഗോൾഡ് മെഡൽ

കൊയിലാണ്ടിക്ക് അഭിമാനമായി പഞ്ചഗുസ്തിയിൽ ഗോൾഡ് മെഡൽ.. ദേശീയ പഞ്ചഗുസ്തി മത്സരത്തിലാണ് കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിന് ഗോൾഡ് മെഡൽ നേടിയത്. 18, 19, 20 തിയ്യതികളിൽ ഗോവയിൽ നടന്ന രണ്ടാമത് ബി.സി.എ.ഐ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലാണ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. വിമലിൻ്റെ നേട്ടം കൊയിലാണ്ടിക്ക് അഭിമാനമായിരിക്കുകയാണ്. 86 കിലോ വിഭാഗത്തിലാണ് വിമൽ മൽസരിച്ചത്. 17 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

ഗോവ ടൂറിസം മന്ത്രി മനോഹർ അജ് ഗോൻകർ ഗോൾഡ് മെഡൽ സമ്മാനിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന ഇൻ്റർ നാഷനൽ മൽസരത്തിൽ വിമൽ ഗോപിനാഥ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കൊയിലാണ്ടിയിലെ പ്രശസ്ത ചിൽഡ്രൻ സ്പെഷ്യലിസ്റ്റ് ഡോ. കെ. ഗോപിനാഥിൻ്റെയും പത്മയുടെയും മകനാണ്. ബാംഗ്ലൂരിൽ പ്രശസ്തമായ ലോവിസ് കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് വിമൽ ഗോപിനാഥ്. കൊയിലാണ്ടി ലയൺസ് ക്ലബ്ബ് അംഗമാണ്.


