KOYILANDY DIARY.COM

The Perfect News Portal

നാടിന് ഭീഷണിയായ തേനീച്ച കൂട്

കൊയിലാണ്ടി: തേനീച്ച കൂട് നാടിന് ഭീഷണിയാകുന്നു. കൊയിലാണ്ടി പന്തലായനി ഗേൾസ് സ്കൂളിന് പിറക് വശത്തുള്ള നങ്ങാത്ത് പറമ്പിലാണ് ഭീതി ഉണ്ടാക്കുംവിധം തേനീച്ചക്കൂട് വളർന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന ഇവിടെ ഏതാണ്ട് 4 വർഷത്തോളമായി തേനീച്ചകൾ കൂടുണ്ടാക്കിയിട്ടെന്ന് നാട്ടുകാർ പറയുന്നു. തെങ്ങോലയിലാണ് ഭീമൻ കൂട് ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ രാത്രി കൂട് സ്ഥിതിചെയ്യുന്ന തൊട്ടടുത്ത വീട്ടിലെ ഒന്നര വയസ്സുള്ള കുഞ്ഞിന് തേനീച്ചയുടെ കുത്തേറ്റു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തേനീച്ചയെ കാണാനായത്.

തേനീച്ചക്കൂട് നശിപ്പിച്ചില്ലെങ്കിൽ നാടിന് വലിയ ഭീഷണിയായി മാറുമെന്ന് നാട്ടുകാർ പറഞ്ഞു. പകൽ സമയങ്ങളിൽ കൂടിന് ഏതെങ്കിലും തരത്തിൽ ഇളക്കം തട്ടിയാൽ തേനീച്ചകൾ കൂട്ടത്തോടെ പറക്കാൻ തുടങ്ങും ഇത് തൊട്ടടുത്തുള്ള പ്രദേശവാസികൾക്കും ഗേൾസ് സ്കൂളിൽ പഠിക്കാനെത്തുന്ന കുട്ടികൾക്ക് ഉൾപ്പെടെ ഭീഷണയായി മാറും. വിഷയം നഗരസഭ കൌൺസിലറുടെ ശ്രദ്ധയിപ്പെടുത്തിയിട്ടുണ്ട്.

നഗരസഭ ആരോഗ്യ വിഭാഗം അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മാസം കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർക്ക് ഇക്കാര്യത്തിൽ ഒരു നടപടിയും എടുക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *