ബൈക്ക് അപകടത്തിൽ അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി ; സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. അരിക്കുളം ഒറവിങ്കൽ ചെത്തിൽ മീത്തൽ രത്‌നാകരന്റെ മകൻ റിനീഷ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ താമരശ്ശേരി മിനി ബൈപ്പാസിലായുരുന്നു സംഭവം. ഭാര്യ വീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലുള്ള സഹോദരൻ വന്ന ശേഷം നാളെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

