104 കുപ്പി മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ കൊയിലാണ്ടി താലൂക്കിൽ ഇരിങ്ങൽ റോഡരികിൽ വെച്ചു സ്കൂട്ടറിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ 104 കുപ്പി മാഹി മദ്യവുമായി (18.72 ലിറ്റർ), കൊയിലാണ്ടി താലൂക്കിൽ ഇരിങ്ങൽ കോട്ടക്കൽ ദേശത്തു താരേമ്മൽ ബാബു (57) നെ അറസ്റ്റ് ചെയ്തു, അബ്കാരി കേസ് എടുത്തു. അസി.എക്സൈസ് ഇൻസ്പക്ടർ കെ. എൻ. റിമേഷ്, പി. ഒ., അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ, പി.പി. ഷൈജു, സോനേഷ്കുമാർ, വിചിത്രൻ എന്നിവർ ചേർന്നാണ് കേസെടുത്തത്.

