കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശ്ശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസൻ്റെ മകൻ ആദർശ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോട് കൂടിയാണ് സംഭവം. കൊയിലാണ്ടി റെിൽവെ മേൽപ്പാലത്തിനടിയിലാണ് ട്രെയിൻ തട്ടിയത്. യാവാവിന് മുക്കം നഗരസഭയിലെ മുത്തേരിയിൽ മത്സ്യകച്ചവടമാാണെന്നറിയുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്തനിലയിലാണുള്ളത്.

ഇയാളുടെ പോക്കറ്റിൽ നിന്ന് താമരശ്ശേരി മുത്തേരി ആഗസ്ത്യമുഴിയുള്ള വ്യാപാരി വ്യവസായി സമിതിയുടെ അംഗത്വത്തിൻ്റെ രശീതി കിട്ടിയിട്ടുണ്ട് അതിൽ നിന്നാണ് പോലീസിന് ആളെ തിരിച്ചറിയാൻ സാധിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.


