കൊല്ലം പാറപ്പള്ളി കടലിൽ യുവാവ് മുങ്ങി മരിച്ചു

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി കടലിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി ചാത്തനേരി നിസാമുദ്ദീൻ (26) ആണ് മുങ്ങി മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിന്നീട് എലത്തൂർ കോസ്റ്റൽ പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി. ഹസ്സൻ്റെയും ആമിനയുടെയും മകനാണ്. സഹോദരി. സമീറ. കഴിഞ്ഞ രണ്ട് ദിവസമായി യുവാവിനെ കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നു. ബന്ധുക്കൾ കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.




