ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെയും യുവതിയുടെയും മൃതദേഹം നാളെ സംസ്ക്കരിക്കും

കൊയിലാണ്ടി: മൂടാടിയിൽ ട്രെയിൻതട്ടി മരിച്ച യുവാവിൻ്റെയും യുവതിയുടെയും മൃതദേഹം ശനിയാഴ്ച വീട്ടു വളപ്പിൽ സംസ്ക്കരിക്കും ഇന്ന് ഉച്ചക്കാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്ത് അപകടം ഉണ്ടായത്. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (ജവാൻ) (34). വിയ്യൂർ മണക്കുളം കുനി ഷിജി (38) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രണ്ട് മണിയോടെ യാണ് റെയിൽവെ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷിജിയെ കഴിഞ്ഞ ഫിബ്രവരി മാസം മുതൽ കാണാനില്ലെന്ന് ഭർത്താവ് ശിവദാസൻ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയാണ് അനന്തര നടപടികൾ സ്വീകരിച്ചത്. രാഘവൻ നായരുടെയും രാധയുടെയും മകനാണ് മരിച്ച റിനീഷ്, ഭാര്യ. പരേതയായ ബാനി രശ്മി. മകൾ: ശ്രീമോൾ. സഹോദരങ്ങൾ. രഞ്ജിത്ത് (ജവാൻ), രാഗേഷ്, വിയ്യൂർ മണക്കുളം കുനി ശിവദാസൻ്റെ ഭാര്യയാണ് ഷിജി. പരേതനായ നാരായണൻ്റെയും നാരായണിയുടെയും മകളാണ് ഷിജി. മകൻ: ആദിത്യൻ. സഹോദരൻ : ഷിജു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റു വാങ്ങി ഇരുവരുടെയും വീട്ടുവളപ്പിൽ സംസ്ക്കരിക്കും.





