വായനാരി തോട് നികത്തുന്നതിനെതിരെ പ്രതിഷേധം

കൊയിലാണ്ടി നഗരസഭ 31ാം വാർഡിലെ വായനാരി തോട്, കോതമംഗലം വിഷ്ണു ക്ഷേത്ര ഓവുചാല്, മറ്റ് ഡ്രൈനേജുകളും പുതിയ ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്മണ്ണിട്ട് നികത്തുന്നത് മൂലം ഈ പ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ വെള്ളപ്പെക്ക ഭീഷണിയുണ്ടാവുകയും. താഴ്ന്ന പ്രദേശത്തെ വീടുകളിലും, കടകളിലും വെള്ളം കയറി നശമുണ്ടാവുമെന്നും. ഇത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാവാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ആവശ്യവുമായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഒപ്പു ശേഖരം നടത്തി.

സംഭവത്തിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. കെ.എം സോമൻ അധ്യക്ഷത വഹിച്ചു. കെ.പി. വിനോദ് കുമാർ, വാർഡ് കൗൺസിലർ എം. ദൃശ്യ, മനോജ് കൃഷ്ണ തുളസി, കെ.എം സജീവൻ, ടിഎം ജിതേഷ്, രാധ മയൂഖം, ലിജി കീഴന മിത്തൽ സുധൻ വായനാരി, കെ. അജിത എന്നിവർ സംസാരിച്ചു.


