KOYILANDY DIARY.COM

The Perfect News Portal

കട തുറന്ന വ്യാപാരിക്കെതിരെ നായ്ക്കുരണപൊടി വിതറി: വ്യാപാരികൾ തമ്മിലുള്ള കുടിപ്പകയെന്നും ആരോപണം

കട തുറന്ന വ്യാപാരിക്കെതിരെ നായ്ക്കുരണ പൊടി വിതറി. സംഭവം വ്യാപാരികൾ തമ്മിലുള്ള കുടിപ്പകയോ?. കൊയിലാണ്ടി: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ അഹ്വാനം ചെയ്ത പൊതുപണിമുടക്കിൽ കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കെതിരെ നായ്ക്കു രണപൊടി വിതറി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജാ സ്റ്റോർ ഉടമയുമായ കെ.പി. ശ്രീധരന് നേരെയാണ് നായ്കുരണ പൊടി വിതറിയതെന്ന് ആരോപണം. ശ്രീധരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഹർത്താൽ അനുകൂലികളാണെന്നും, വ്യാപാരികൾ തമ്മിലുള്ള കുടപ്പകയെന്നും ആരോപണം.

കഴിഞ്ഞ കുറേവർഷങ്ങളായി വ്യാപാരി വ്യവസായി ഏകോപനസമിതിയിൽ നിന്ന് തെറ്റി പിരിഞ്ഞ് സമാന്തര സംഘടന ഉണ്ടാക്കി കൊയിലാണ്ടിയിലെ ഭൂരിപക്ഷം കച്ചവടക്കാരുടെ പിന്തുണ തേടുകയും സമീപ ഭാവിയിൽ സഹപ്രവർത്തകരുമായി ചർച്ചകളൊന്നും നടത്താതെ പഴയ സംഘടനയിലേക്ക് തിരിച്ച് പോകുകയും ചെയ്തതോടെ ചിലർക്ക് കടുത്ത് അമർഷം ഉണ്ടായതായും പറയുന്നു. ഇവരാണ് സംഭവത്തിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇന്നത്തെ ദിവസം തിരഞ്ഞെടുത്ത് ഇത് പണിമുടക്ക് അനുഭാവികളുടെ തലയിൽ കെട്ടിവെക്കാനുള്ള തതന്ത്രമാണെന്നാണ് ചിലരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ കടകൾ തുറക്കണമെന്ന് കെ.വി.വി.എസ്.ആഹ്വാനം നൽകിയിരുന്നു. ഇന്ന് രാവിലെ സമരാനുകൂലികൾ എത്തി കട അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. കട അടക്കാൻ തയാറാകാത്തതിനെ തുടർന്ന് അഞ്ചോളം പേർ എത്തിയാണ് മുഖത്ത് നായ്ക്കുരണ പൊടി വിതറിയതെന്ന് സ്രീധരന് പറയുന്നു. ദേഹമാസകലം ചൊറിച്ചില് അനുഭവപ്പെട്ടതിനെ തുടര്ന്ന് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കടകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ കമ്മിറ്റിയിൽ രാക്ഷമായ വാക് പോര് നടന്നതായാണ് വിവരം

Advertisements

സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ആർക്കെതിരെയും പരാതിയില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *