കൊയിലാണ്ടിയിൽ പൊതുപണിമുടക്ക് പൂർണ്ണം


കൊയിലാണ്ടി: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കൊയിലാണ്ടിയിൽ ആരംഭിച്ചു. കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അടിയന്തര ആവശ്യങ്ങൾക്കുള്ള ചില സ്വകാര്യ വാഹനങ്ങൾ മാത്രം ഓടുന്നുണ്ട്. സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞ് കിടക്കുകയാണ്.

പ്രധാന വ്യാപാര കേന്ദമായ മത്സ്യ മാർക്കറ്റ് ഉൾപ്പെടെ എല്ലാ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലിസ് പെട്രോളിംഗ് നടത്തുന്നുണ്ട്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടന്നു. തുടർന്ന് നടന്ന പൊതുയോഗം മുൻ എം.എൽ.എ കെ. ദാസൻ ഉൽഘാടനം ചെയ്തു.


