ശ്രീജിത് സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് രാവ് പകലാക്കി

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ദേവൻ്റെ മുമ്പിൽ ശിവരാത്രി ആഘോഷം പോലെ രാവ് പകലാക്കിയ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടന്നു. കാലിക്കറ്റ് സൈനിക കൂട്ടായ്മയും ശ്രീജിത് എം., എസ്.സി, എസ്.എം അനുസ്മരണ സമിതിയും ചേർന്ന് പൂക്കാട് കാഞ്ഞില്ലശ്ശേരി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ശ്രീജിത് സ്മാരക സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റായിരുന്നു ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും ഒരുപോലെ ആവേശം പകർന്ന് നേരം വെളുക്കം വരെ നടന്നത്.

15 ഓളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റ് മേജർ റിനൂപ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ മുതിർന്ന വിമുക്തഭടന്മാരെ ആദരിച്ചു. ഇ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, കൊയിലാണ്ടി പൊലീസ് സി.ഐ.എൻ സുനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമൻ, പഞ്ചായത്തംഗങ്ങളായ സജിത ഷെറിൻ, വത്സല പുല്ലോത്ത്, സംഘാടക സമിതി ഭാരവാഹികളായ മാടഞ്ചേരി സത്യനാഥൻ, ക്യാപ്റ്റൻ നന്ദനൻ എന്നിവർ സംസാരിച്ചു.





