KOYILANDY DIARY.COM

The Perfect News Portal

പുഞ്ചക്കൃഷി (രക്തശാലി) കൊയ്ത്ത് ഉത്സവം

കൊയിലാണ്ടി: മുചുകുന്ന് മാനോളിതാഴെ പാടശേഖരത്തിൽ കാർഷിക കൂട്ടായ്മ, പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും മൂടാടി കൃഷിഭവൻ്റെയും സഹകരണത്തോടുകൂടി നടത്തിയ പുഞ്ചക്കൃഷി (രക്തശാലി) കൊയ്ത്ത് ഉൽസവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ ഉത്ഘാടനം നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥിയായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അദ്ധ്യക്ഷ്യത വഹിച്ചു.

ചടങ്ങിൽ കാർഷിക മേഘലയിലെ സമഗ്ര സംഭാവനക്ക് സജീന്ദ്രൻ തെക്കേടത്തിന് സ്നേഹാദരം നൽകി. മുതിർന്ന കർഷക തൊഴിലാളികളെയും കർഷകരെയും പൊന്നാട അണിയിച്ചു ആദരിച്ചു. വാർഡ് അംഗം അഡ്വ. എം.കെ. ഷഹീർ കർഷകർ കാർഷിക കൂട്ടായ്മ കൺവീനർ റഷീദ് ഇടത്തിൽ,
കൃഷി അസിസ്റ്റൻറ് ഡയരക്ടർ ദിലീപ് കുമാർ, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ,

ബ്ലോക്ക് അംഗം ചൈത്ര വിജയൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. അഖില, പപ്പൻ , കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ രാജീവൻ, നൗഷാദ് കെ.വി (കൃഷിഭവൻ മൂടാടി), അൻവർ സാദത്ത് വൈസ് പ്രിൻസിപ്പാൽ  ഗവ: കോളേജ് കൊയിലാണ്ടി, ശ്രീജിത്ത് ഇ, നാച്ചുറൽ ക്ലബ്ബ് ഗവ.കോളേജ് കൊയിലാണ്ടി, സന്തോഷ് കുമ്മൽ, മരക്കാട്ട് ശ്രീധരൻ മാസ്റ്റർ എന്നിവര് സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *