KOYILANDY DIARY.COM

The Perfect News Portal

KSSPU പന്തലായനി ബ്ലോക്ക് സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം പൂക്കാട് വെച്ച് നടന്നു. സീനിയർ സിറ്റിസൻ അംഗങ്ങൾക്ക് ലഭിക്കേണ്ട പെൻഷൻ കുടിശ്ശികയും കേന്ദ്ര സർക്കാർ ജീവനക്കാർക്കും മുതിർന്ന പൗരന്മാർക്കും അനുവദിച്ച 2 ഗഡു ക്ഷാമബത്തയും ഉടൻ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി പരിഷ്കരിച്ച് ഉടൻ നടപ്പിലാക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള എണ്ണക്കമ്പനികളുടെയും കേന്ദ്ര സർക്കാറിൻ്റെയും നടപടികൾ പിൻവലിക്കുക, ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നന്തി – ചെങ്ങോട്ടുകാവ് പ്രദേശത്തെ യാത്രക്കാരുടെ ആശങ്കകൾ അകറ്റുന്ന നടപടികൾ നിർമ്മാണ ഘട്ടത്തിൽ തന്നെ കൈകൊള്ളണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു. 

പൂക്കാട് എഫ്.എഫ്.ഹാളിൽ നടന്ന സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. മാരാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാൻജി എ വേലായുധൻ, ജോ. സെക്രട്ടറി ടി.വി. ഗിരിജ, ടി. വേണുഗോപാലൻ, പി.കെ. ബാലകൃഷ്ണൻ കിടാവ്, എ. ഹരിദാസ്, ഇ ബാലൻ നായർ, പി.എൻ. ശാന്തമ്മ എന്നിവർ സംസാരിച്ചു.

മാര്ച്ച് 28, 29 ദിവസങ്ങളിലായി നടക്കുന്ന ദ്വിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ.കെ. മാരാർ (പ്രസിഡണ്ട്) ടി. വേണുഗോപാലൻ (സെക്രട്ടറി), എ. ഹരിദാസ് (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *