പന്തലായനിയിൽ അണ്ടർപാസ് നിർമ്മിക്കണം: CITU കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി മേഖലാ സമ്മേളനം പന്തലായനി സെൻട്രലിൽ വെച്ച് നടന്നു. പി.എം.പത്മനാഭൻ, കെ.വി. പത്മനാഭൻ നഗറിൽ വെച്ചു നടന്ന സമ്മേളനം CITU കോഴിക്കോട് ജില്ലാ ട്രഷറർ ടി. ദാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി. കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി എൻ.കെ. ഭാസ്ക്കരൻ, ഏരിയ കമ്മിറ്റി അംഗം. വി.പി. ബാബു, എം.വി. ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ പി. ചന്ദ്രശേഖരൻ സ്വാഗതവും, പി. എം ബിജു നന്ദിയും പറഞ്ഞു. മാർച്ച് 28, 29 തിയ്യതികളി നടക്കുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാൻ സമ്മേളനം ആഹ്വാനം ചെയ്തു

പ്രമേയം

- ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി കനാലുകളിൽ നീരൊഴുക്ക് തടസ്സപ്പെടുകയും കുടിവെള്ളക്ഷാമം നേരിടുകയും ചെയ്യുന്ന പ്രശ്‌നവും പരിഹരിക്കുക.
- പന്തലായനി ഗേൾസ് സ്കൂളിന് സമീപം അണ്ടർ പാസ് സ്ഥാപിക്കുക.
- കൊയിലാണ്ടി പട്ടണം കേന്ദ്രീകരിച്ച് ആയുർവ്വേദ ആശുപത്രി സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മേഖലാ ഭാരവാഹികളായി പി.കെ. സന്തോഷ് (പ്രസിഡണ്ട്), സിറാജ് വി. എം (സെക്രട്ടറി), സുധാകരൻ. കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


