ബി.ജെ.പി പ്രവർത്തകർ ബഹുജന ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നോതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാവന്നൂർ സംഭവത്തിലെ ഇരയെ സന്ദർശിക്കാൻ പോലും മലപ്പുറത്തെ ജന പ്രതിനിധികൾ തയ്യാറാകാത്തത് ലജ്ജാകരമാണെന്നും, പീഡനം നടന്നത് മലപ്പുറമായത് കൊണ്ടും, പ്രതി പ്രത്യേക സമുദായത്തിൽപ്പെട്ടതുകൊണ്ടുമാണ് സാംസ്ക്കാരിക നായകരുടെ നാവ് ചലിക്കാതിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സെലക്ടീവ് പ്രതികരണങ്ങൾ നടത്തുന്ന സാംസ്ക്കാരിക നായകർ കേരളത്തിന് അപമാനമാണെന്നും പ്രഫുൽ ആരോപിച്ചു.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ്.ആർ ജയ്കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി സുരേഷ്, സെക്രട്ടറി ഗിരിജ ഷാജി, വൈശാഖ് കെ.കെ, അഭിൻ അശോക്, കൗൺസിലർ സിന്ധു സുരേഷ്, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അമൽ ഷാജി വി. എം, 0BC മോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രീജിത്ത്, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് നിഷ സി, ബി.ജെ.പി കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് രവി വല്ലത്ത്, ജനറൽ സെക്രട്ടറി കെ.പി.എൽ മനോജ് എന്നിവർ സംസാരിച്ചു.


