കൊയിലാണ്ടി മേലൂരിൽ ഗൃഹനാഥനെ അക്രമിച്ചു പരിക്കേൽപ്പിച്ചു

കൊയിലാണ്ടി മേലൂരിൽ ഗൃഹനാഥനെ അക്രമിച്ചു പരിക്കേൽപ്പിച്ചു. മേലൂർ കൊണ്ടംവള്ളി ആര്യമഠത്തിൽ ഉണ്ണികൃഷ്ണനെയാണ് കല്ല്കൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചത്. ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയുടെ എക്‌സിക്യൂട്ടീവാണ് അക്രമിച്ചതെന്ന് അറിയുന്നു.

വില്പ്പനയ്ക്കുള്ള സാധനങ്ങളുമായി വീട്ടിൽ കയറിയ യുവാവിന്റെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയതോടെ വീട്ടിലുള്ള സ്ത്രീ ഭഹളം വെച്ചപ്പോൾ മകൻ ഓടിയെത്തി ഇയാൾക്കെതിരെ നീങ്ങുന്നതിനിടെയാണ് അക്രമിച്ചത്. ചെവിയോട് ചേർന്ന് തലയ്ക്ക് കാര്യമായ പരിക്കേറ്റതായാണ് അറിയുന്നത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.


