രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു

കൊയിലാണ്ടി: അനുമോദിച്ചു കേരളത്തിനുവേണ്ടി രജ്ഞിട്രോഫി ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടിയ രോഹൻ എസ് കുന്നുമ്മലിന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദരം. പ്രാന്ത കാര്യകാരി അംഗവും മുൻ പ്രാന്തകാര്യവാഹുമായിരുന്ന പി. ഗോപാലൻകുട്ടി മാസ്റ്റർ രോഹൻ എസ് കുന്നുമ്മലിനെ പൊന്നാട അണിയിച്ചു. ആർ.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് സമ്പർക്ക പ്രമുഖ് ഒ. നാരായണൻ, എൻ.ടി.യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ നാരായണൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

