കുറ്റ്യാടി ഇറിഗേഷൻ ഓഫീസിലേക്ക് കർഷകസംഘം മാർച്ചും ധർണ്ണയും

കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷൻ പദ്ധതി കാര്യക്ഷമമാക്കുക നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിൽ തകരുന്ന കനാലുകൾ പുനർനിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ ഷിജു ഉദ്ഘാടനം ചെയ്തു. പി സി സതീഷ് ചന്ദ്രൻ, എം എം രവീന്ദ്രൻ, സതി കിടക്കയിൽ ഇ അനിൽ കുമാർ, കെ അപ്പു എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർക്ക് കർഷക സംഘം നേതാക്കൾ നിവേദനം നൽകി.



 
                        

 
                 
                