GVHSS എസ്.പി.സി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും എന്ന വിഷയത്തെ കുറിച്ച് കൊയിലാണ്ടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ്ബ് ഇൻസ്പെക്ടർ പി.വി. സത്യൻ, വടകര നാർകോട്ടിക് സെൽ സബ്ബ് ഇൻസ്പെക്ടർ കെ. ഷാജി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നല്കി ചടങ്ങിൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.പി. സുമേഷ്, സി. രാജേഷ്, റജീന എന്നിവര് സംസാരിച്ചു.

