കർഷകസംഘം കൊയിലാണ്ടി ഏരിയ ജാഥ സമാപിച്ചു

കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശിയ പണിമുടക്കിൻ്റെ ഭാഗമായി കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ രണ്ടു ദിവസത്തെ പര്യടനത്തിന് ശേഷം കൊയിലാണ്ടിയിൽ സമാപിച്ചു, സമാപന കേന്ദ്രത്തിൽ ജില്ലാ കമ്മറ്റി അംഗം ബൽറാം മാസ്റ്റർ സംസാരിച്ചു. പി.വി. സത്യൻ അദ്ധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ജാഥ ലിഡർ കെ ഷിജു മാസ്റ്റർ, എ.എം സുഗതൻ, അഡ്വ: കെ.സത്യൻ., ടി.വി ഗിരിജ, എം.എം രവീന്ദ്രൻ. പി.സി സതിഷ് ചന്ദ്രൻ. ഇ. അനിൽ കുമാർ. സതി കിഴക്കയിൽ, പി കെ ഭരതൻ, എന്നി സഖാക്കൾ സംസാരിച്ചു.

