KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് ക്ഷേത്രോത്സവം-സുരക്ഷ മുന്നൊരുക്കം: കെ.പി. സുധയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി. സുധ യുടെ അദ്ധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഉത്സവം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അന്നദാനം കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് പൂര്‍ണ്ണമായും ക്ഷേത്ര ചടങ്ങുകള്‍ നടത്തുന്നതാണെന്ന് കെ. വേണു പിഷാരികാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്ഷേത്ര സമീപ പ്രദേശങ്ങളില്‍ മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റവന്യൂ, പോലിസ്, എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധന നടത്തുന്നതിനും ഉത്സവ ദിവസങ്ങളില്‍ കൊയിലാണ്ടി മേഖലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ക്ഷേത്ര പരിസരത്തും ഊടുവഴികളിലും ഉത്സവത്തോടനുബന്ധിച്ച് മികച്ച ലൈറ്റിംഗ് സംവിധാനം ഒരുക്കുന്നതിനും തിരക്ക് നിയന്ത്രണം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കായി പ്രത്യേക വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തുന്നതിനും lrjgcevf;d;g.

അനധികൃതമായതും ശരീരത്തിന് ഹാനികരമായതുമായ ഭക്ഷ്യ വസ്തുക്കളുടെ വില്പന തടയുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നതിനും, രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കുന്നതിന് ക്ഷേത്ര പരിസരത്തെ പോസ്റ്റുകളിലും ചുമരുകളിലും സ്ഥാപിച്ചിട്ടുളള ഫ്ലക്സുകളും ചുവരെഴുത്തുകളും പതിക്കുന്നത് കര്‍ശനമായി തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും തഹസില്‍ദാര്‍ സി. പി മണി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

Advertisements

ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് ലൈസന്‍സ് എടുത്തതിനു ശേഷം ക‍ൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടു കൂടി ചെയ്യാന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ കൊയിലാണ്ടി സി. ഐ. എന്‍ സുനില്‍കുമാര്‍, വനം, ഫയര്‍ & റസ്ക്യൂ, മോട്ടോര്‍ വെഹിക്കിള്‍, എക്സൈസ്, സോഷ്യല്‍ ഫോറസ്ട്രി, ആരോഗ്യം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *