വിവിധ മേഖലകളിലെ പ്രതിഭകളെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

കൊയിലാണ്ടി: ജനകീയാസൂത്രണം 25-ാം വാർഷികത്തിന്റെ ഭാഗമായി വജ്ര ജൂബിലി ഫെല്ലൊഷിപ്പ്, കലോത്സവ വിജയികളെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. അഡ്വ: കെ എം സച്ചിൻദേവ് എം എൽ എ പരിപാടിയുടെ ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ഷീബ മലയില്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനന്ദർ, ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ ടി മനോജ്കുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കൺവീനർ ഹരിത കാർത്തിക എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സുനിൽ തിരുവങ്ങൂർ, മുരളീധരൻ ചേമഞ്ചേരി, നാസർ കാപ്പാട്, ബിജു അരിക്കുളം എന്നിവർ മറുമൊഴി രേഖപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ സ്വാഗതവും ജി ഇ ഒ- കെ മണി നന്ദിയും പറഞ്ഞു.


