കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) താലൂക്ക് കൺവൻഷനും ഐഡി കാർഡ് വിതരണവും

കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കൊയിലാണ്ടി താലൂക്ക് കൺവൻഷനും ഐ ഡി കാർഡ് വിതരണവും നടന്നു. കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സി. കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് ബിജു കക്കയം, ജന. സിക്രട്ടറി സിദ്ധീഖ് പന്നൂർ, ട്രഷറർ ദാസ് അത്തോളി എന്നിവർ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂരിൽ നിന്ന് സി.കെ. ആനന്ദൻ ഐഡന്റിറ്റി കാർഡ് ഏറ്റുവാങ്ങി. പി.പി. സുധീർ, രവീന്ദ്രൻ കെ, ശശി കമ്മട്ടേരി, സുനിൽ കുമാർ ബി, ശ്രീലാൽ, ബൈജു എംപീസ്, വിനീത് പൊന്നാടത്ത്, രവിന്ദ്രൻ മാസ്റ്റർ. സുകേഷ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ പ്രകാശനം ശശി കമ്മട്ടേരിക്ക് നൽകി പ്രകാശനം ചെയ്തു.


പുതിയ താലൂക്ക് ഭാരവാഹികളായി സി.കെ. ബാലകൃഷ്ണൻ (മീഡിയ വിഷൻ ന്യൂസ് പേരാമ്പ്ര) പ്രസിഡണ്ടായും, സി.കെ. ആനന്ദൻ (കൊയിലാണ്ടി ഡയറി) ജനറൽ സെക്രട്ടറിയായും, രവി കുട്ടമ്പൂർ ട്രഷററായും 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സെക്രട്ടറി ഷെരീഫ് സ്വാഗതവും, സി. കെ. ആനന്ദൻ നന്ദിയും പറഞ്ഞു.


