KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി-തെക്കയിൽ ശ്രീ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഏപ്രിൽ 2 മുതൽ 5 വരെ നടക്കും

കൊയിലാണ്ടി : എളാട്ടേരി-തെക്കയിൽ ശ്രീ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഏപ്രിൽ 2 മുതൽ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ. രണ്ടിന് കാലത്ത് 9.15ന് കൊടിയേറ്റം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹാമശ്രീ മേപ്പാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ, മുണ്ട്യാടത്ത് അയിരാണി തറവാട്ടുകാരുടെ കാർമ്മികത്വത്തിൽ ആചാരാനുഷ്ഠനങ്ങളോടുകൂടിയ ക്ഷേത്ര ചടങ്ങുകളോടെയാണ് ഇത്തവണത്തെ ഉത്സവം നടക്കുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

  • ഏപ്രിൽ 2 : പുലർച്ചെ 4.30ന് മലർ നിവേദ്യം, 5മണി. ഗണപതി ഹോമം, 6.30ന് ഉഷ പൂജ, 8ന് കലശാട്ടം, 9.15ന് കൊടിയേറ്റം 11.45ന് മദ്ധ്യാഹമ പൂജ, ഉച്ചക്ക് 2 മണിക്ക് വെള്ളരി ചൊരിയൽ, വൈകീട്ട് 6 മണിക്ക് കാവുകോൽ, 6.34ന് ദീപാരാധന, 8 മണി തണ്ടാന്റെ വരവ്, 8.30ന് അത്താഴ പൂജ, 10ന് തായമ്പക, 10.45ന് കളംപാട്ട്, 11.16ന് ചെറിയ വിളക്ക് എഴുന്നള്ളിപ്പ്, 12ന് കരിമരുന്ന് പ്രയോഗം, 12.16ന് മഞ്ഞത്താലപ്പൊലി, 12.30 തിരിയാട്ടം.
  • ഏപ്രിൽ 3: പുലർച്ചെ 4.30ന് മലർ നിവേദ്യം, 5.30 ഗണപതി ഹോമം, 7 മണി ഉഷ പൂജ, 7.30 എടുപ്പ് തയ്ക്കൽ, 8 മണി കുടവരവ്, 8.30 കളംപാട്ട്, 10 മണി ശീവേലി എഴുന്നള്ളിപ്പ്, 11.30 മദ്ധ്യാഹന പൂജ, ഉച്ചക്ക് 2 മണി വെള്ളരി ചൊരിയൽ, 2.16 കുട്ടിച്ചാത്തൻ വെള്ളാട്ട്, 2.30 ഇളനീർ കുല വരവുകൾ, വൈകീട്ട് 4 മണി ശീവേലി എഴുന്നള്ളിപ്പ്,
  • ഏപ്രിൽ 4: പുലർച്ചെ 4 മണി മഞ്ഞത്താലപ്പൊലി, 4.30 തിരിയാട്ടം കലശംതുള്ളൽ, 5 മണി ചാന്ത് തേച്ച തിറ, 5.30 മലർ നിവേദ്യം, 5.45 ഗണപതി ഹോമം, 7 മണി ഉഷ പൂജ, 7.30 എടുപ്പ് തയ്ക്കൽ, 8.30 കളം പാട്ട്, 10 മണി ശീവേലി എഴുന്നള്ളിപ്പ്, 3.15 മുതൽ പൂത്താലപ്പൊലികളും, ഇളനീർകുല വരവുകളും, 6.34 ദീപാരാധന, 6.40 ഭഗവതി തിറയോടുകൂടിയ താലപ്പൊലി, കരിമരുന്ന് പ്രയോഗം, രാത്രി 10.30ന് തിരിയാട്ടം.
  • ഏപ്രിൽ 5 : പുലർച്ചെ 5.30 മലർ നിവേദ്യം, 5.45ന് ഗണപതി ഹോമം, 7 മണി ഉഷപൂജ, 11.30ന് മദ്ധ്യാഹ്ന പൂജ, ഉച്ചക്ക് 2 മണി വെള്ളരി ചൊരിയൽ, വൈകീട്ട് 6.45ന് ദീപാരാധന, 7.30 കളംപാട്ട്, രാത്ര 8 മണി ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *