KSSPU ചെങ്ങോട്ടുകാവ് യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. വ്യാപാര ഭവനിൽ നടന്ന സമ്മേളനം ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.പി. ശ്രീധരൻ കുറ്റിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ടി.വി.ഗിരിജ, ഇ.കെ. ഗോവിന്ദൻ നായർ, ടി. വേണുഗോപാലൻ, പി.കെ. ബാലകൃഷ്ണൻ കിടാവ്, സി. സോമൻ ദേവായനം, പി.വി. പുഷ്പൻ, വി.കെ. ബാലകൃഷ്ണൻ, കച്ചേരി വേണു, ഒ.കെ.വാസു, ഇ കെ കല്യാണി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ഗീതാനന്ദൻ (പ്രസിഡൻ്റ്), എം. പി. പ്രകാശൻ (സെക്രട്ടറി), പി.വി. പുഷ്പൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

