ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രോത്സവത്തോടനുമ്പന്ധിച്ച് ആനയൂട്ട് നടന്നു
കൊയിലാണ്ടി: വിയ്യൂർ-വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രോത്സവത്തോടനുമ്പന്ധിച്ച് ആനയൂട്ട് നടത്തി. കളപ്പുരക്കൽ ശ്രീദേവി, ചീരോത്ത് രാജീവ്, നന്ദിലത്ത് ഗോവിന്ദ് കണ്ണൻ, തളാപ്പ് പ്രസാദ്, അക്കരമ്മൽ ശേഖരൻ, കടേക്കച്ചാൽ ഗണേശൻ, ഗുരുവായൂർ ചെന്താമരാക്ഷൻ എന്നീ എട്ട് ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ക്ഷേത്രം തന്ത്രി കുബേരൻ സോമയാചിപ്പാട് ഭദ്രദീപം കൊളുത്തി ക്ഷേത്രം പ്രസിഡൻ്റ് രാമചന്ദ്രൻ പുത്തൻപുരയിൽസെക്രട്ടറി ബാലകൃഷണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ആനപ്രേമി സംഘം ഇല്ലത്ത് താഴെ, ശക്തൻ കുളങ്ങര ബ്രദേഴ്സുമാണ് ആനയൂട്ടിൻ്റെ? സംഘാടനമൊരുക്കിയത്. സമാപന ദിവസമായ നാളെ വൈകീട്ട് ഏഴുമണി മുതൽ അഞ്ച് ആനകൾ ഉൾപ്പെടുന്ന എഴുന്നള്ളിപ്പിന് നൂറോളം വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളത്തിന് അനിയൻ കുട്ടൻ മാരാർ നേതൃത്വം നൽകും.


