KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ മീഡിയാ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടിയിൽ മീഡിയാ മീറ്റ് സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ മുന്നോടിയായി നഗരസഭ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ സംഘടിപ്പിച്ച മീറ്റിംഗ് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെ അധ്യക്ഷതിയിലായിരുന്നു യോഗം. പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് നിരവധി നർദ്ദേശങ്ങളാണ് ഉയർന്ന് വന്നത്.

നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നഗസഭ ഏറ്റെടുക്കുക, മറ്റ് പൊതു മരാമത്ത് വർക്കുകളുടെ പൂർത്തീകരണം ത്വരിതപ്പെടുത്തുക. നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി പുതിയ ബസ്സ് സ്റ്റാൻ്റിനോട് ചേർന്നുള്ള ഫുട് പാത്തിലെ തെരുവോര കച്ചവടക്കാരെ മാന്യമായ രീതിയിൽ പുനരധിവസിപ്പിച്ച് ഫുട് പാത്ത് മനോഹരമാക്കുക, ശോചനീയാവസ്ഥയിലായ റോഡുകളുടെ നവീകരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ, വലിയമല വെറ്ററിനറി കോളജിലേക്കുള്ള റോഡ് നിർമ്മാണം തുടങ്ങി പ്രധാനപ്പെട്ട നിരവധി നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്ന് വന്നിട്ടുള്ളത്. പുതുതായി വന്ന ട്രാഫിക് പരിഷ്ക്കാം ഫലപ്രദമായി നടപ്പിലാക്കാൻ കഴിയണമെന്ന നിർദ്ദേശവും ഉയർന്നു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, കെ.എ. ഇന്ദിര ടീച്ചർ, ഇ. കെ. അജിത്ത് മാസ്റ്റർ, പ്രജിഷ പി, കൗൺസിലർ രമേശൻ മാസ്റ്റർ, കൗൺസിൽ പാർട്ടി ലീഡർമാരായ പി. രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *