അണേല വലിയമുറ്റം കളരി ഭഗവതി ക്ഷേത്രത്തിൽ കളരി പരിശീലനം
കൊയിലാണ്ടി: മുടങ്ങിയ പരിശീലനം കളരി വീണ്ടും പുനരാരംഭിക്കുന്നു. കളരി പരിശീലനത്തിൽ പ്രസിദ്ധമായ അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്രത്തിലാണ് മുടങ്ങിയ കളരി വീണ്ടും പുനരാരംഭിക്കുന്നത്. കാവുന്തറ അജയൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് കളരി പരിശീലനം വീണ്ടും ആരംഭിക്കുന്നത്. മാർച്ച് 4 ന് വൈകീട്ട് 6 മണിക്കാണ് ചടങ്ങുകൾ. സ്ത്രീകളടക്കം നിരവധി പേർ കളരി അഭ്യസിച്ച പ്രസിദ്ധമായ ക്ഷേത്രമാണ് അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്രം. ബന്ധപ്പെടെണ്ട നമ്പർ 7306251942, 9188649934.

