എസ് വി ഹരിദേവിനെ അനുമോദിച്ചു
വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് വളണ്ടിയർ യൂത്ത് ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെടുകയും കോഴിക്കോട് ജില്ലാ തല കേരളോത്സവത്തിൽ വടകര ബ്ലോക്ക് പഞ്ചായത്തിനും, ഏറാമല പഞ്ചായത്തിനും, സമത ഓർക്കാട്ടേരിക്കും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടാൻ നിർണ്ണായക പങ്ക് വഹിച്ച കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവും നാടിന്റെ അഭിമാനവുമായി മാറിയ എസ് വി ഹരിദേവിനെ അനുമോദിച്ചു. കെ പി ലിജിൻ രാജിന്റെ അധ്യക്ഷതയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം നിർവ്വഹിച്ചു.

ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉപഹാര സമർപ്പണം നടത്തുകയും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ രജിൽ കെ.പി, ജെ സി ഐ ഓർക്കാട്ടേരി പ്രസിഡണ്ട് കെ കെ റഹീം, മിഥുൻ പത്മനാഭൻ, ഡോക്ടർ കെ ജി ശ്യാം, ഒ കെ രാജൻ തുടങ്ങിയവർ സംസാരിച്ചു. അശ്വിൻ എൻ സ്വാഗതവും അഭിത്യ കെ നന്ദിയും പറഞ്ഞു.


