പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോൽസവം ഭക്തി സാന്ദ്രമായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ഭക്തി സാന്ദ്രമായി. വൈകീട്ട് എള്ള് വീട്ടിൽ കുമാരൻ്റെ വീട്ടിൽ നിന്നും ഇളനീർ കുലവരവ് ക്ഷേത്രത്തിലെത്തി ചേർന്നു. തുടർന്ന് കുട്ടിച്ചാത്തൻ തിറയും ഭക്തിയിലാറാടി ദീപാരാധനയ്ക്ക് ശേഷം ഭക്തി സാന്ദ്രമായ താലപ്പൊലി എഴുന്നള്ളിപ്പ് വൈകിട്ട് കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ നാദസ്വരത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് നടന്ന പാണ്ടിമേളത്തിന് പുരന്തരദാസ്, പയറ്റുവളപ്പിൽ മണി, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരി രാമൻകുട്ടി ആശാൻ എന്നിവരുടെ നേതൃത്വത്തിൽ മേള പ്രമാണത്തിലായിരുന്നു പാണ്ടിമേളം.

രാത്രി ഭഗവതി തിറ, പള്ളിവേട്ടയും ഉണ്ടായിരുന്നു. 15.2-22ന് ചൊവ്വാഴ്ച വൈകീട്ട് 6 മണിക് ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെട്ട് ചെറിയമങ്ങാട് ദുർഗ്ഗാദേവീ ക്ഷേത്ര റോഡിലൂടെ സമുദ്രതീരത്ത് എത്തി ആറാട്ട് കർമ്മങ്ങൾക്ക് ശേഷം ക്ഷേത്ര സന്നിധിയിൽ തിരിച്ചെത്തും. രാത്രി 12. 30 ന് വലിയ ഗുരുതി തർപ്പണത്തിനു ശേഷം കൊടിയിറക്കത്തോടെ ഉൽസവം സമാപിക്കും.


