കാപ്പാട്-എടക്കടവ് റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു

കൊയിലാണ്ടി: മുൻ എം.എൽ.എ. കെ. ദാസൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാപ്പാട് – എടക്കടവ് റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് മുഖ്യാതിഥി ആയിരുന്നു. മുൻ എം.എൽ.എ. കെ. ദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാച്ചിയിൽ അജ്നഫ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയപേഴ്സൺ മാരായ എം ഷീല , അതുല്യ ബൈജു, വാർഡ് മെമ്പർമാർ, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ അബ്ദുറഹിമാൻ കുട്ടി (റഹ്നാസ്) വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.




