കൊയിലാണ്ടിയിൽ ഞായറാഴ്ച നിയന്ത്രണം പൂർണ്ണം: അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയച്ചു

കൊയിലാണ്ടിയിൽ ഞായറാഴ്ച നിയന്ത്രണം പൂർണ്ണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക് ഡൌണിന് സമാനമായ നിയന്ത്രണത്തിൻ്റെ ഭാഗമായി മൂന്നാമത്തെ ഞായറാഴ്ചയും കൊയിലാണ്ടിയിൽ ജനങ്ങളുടെ സഹകരണം കാര്യമായി ലഭിക്കുന്നതായി പോലീസ്. എന്നാൽ ചിലർ അനാവശ്യമായി പുറത്തിറങ്ങിയ ഒറ്റപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അവരെ തിരച്ചയച്ചതായും അറിയുന്നു. കൊയിലാണ്ടി പോലീസ് എസ്.ഐ. എം.എൽ. അനൂപ്, ട്രാഫിക് എ.എസ്.ഐ. ശ്രീജിത്ത് പി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പട്ടണത്തിൽ വിവിധ ഭാഗങ്ങളിലായി പരിശോധന നടത്തി. ഗ്യാസ് ടാങ്കർ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ സർവ്വീസം നടത്തുന്നുണ്ടെങ്കിലും പരിശോധന കൃത്യമായി നടക്കുന്നുണ്ട്.

പരിശോധന ഇപ്പോഴും തുടരുകയാണ്. പലരും സത്യവാങ്മൂലംഎഴുതി തയ്യാറാക്കിയാണ് യാത്ര ചെയ്യുന്നത്. ആശുപത്രി, വിവാഹ കേസുകളാണ് കൂടുതലായും ഉണ്ടാകുന്നത്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്ന് തിരക്ക് നന്നേ കുറവാണ്. മത്സ്യമാർക്കറ്റിലും മറ്റ് അവശ്യ സാധനങ്ങളുടെ കടകളിലും സാമാന്യം നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. മറ്റ് സാഥാപനങ്ങളൊക്കെ അടഞ്ഞ് കിടക്കുകയാണ്. റെഡുകളെല്ലാം വിജനമായി കിടക്കുകയാണ്.


