ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഉല്പന്നങ്ങളുടെ ലഘുവിപണന ബൂത്ത് ആരംഭിച്ചു
ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ ഉല്പന്നങ്ങളുടെ ലഘു വിപണന ബൂത്ത് (കിയോസ്ക്) ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് നിർവ്വഹിച്ചു. ചടങ്ങിൽ സി ഡിഎസ് ചെയർ പേഴ്സൺ പ്രനീത ടി കെ. അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കാരോൽ പഞ്ചായത്ത് അംഗം രമേശൻ കിഴക്കയിലിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സുധ, റസിയ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷമിത എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ സെക്രട്ടറി ബാബു അരോത്ത് സ്വാഗതവും ഷിനില നന്ദിയും പറഞ്ഞു.

