കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് നഗരസഭ കൃഷിഭവനിൽ വെള്ളമെത്തി
ജീവനക്കാർക്ക് ആശ്വാസം.. കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് നഗരസഭ കൃഷിഭവനിൽ വെള്ളമെത്തി. ഇനി അടുത്ത വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ വെള്ളത്തിനായി പോകേണ്ടതില്ല.. ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കും ആശ്വസിക്കാം. നഗരസഭ കൃഷിഭവനിലും മത്സ്യ ഭവനിലും ഓഫീസ് ആവശ്യത്തിനും മറ്റും വെള്ളം ഇല്ലാത്തത്ത് ജനുവരി എട്ടാം തിയ്യതി കൊയിലാണ്ടി ഡയറി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിഷയം ചർച്ചയായിരുന്നു. നഗരസഭ പൊതുമരാമത്ത് വിഭാഗം ഇത് സംബന്ധിച്ച് അടിയന്തര തീരുമാനം എടുക്കുകയായരുന്നു. നഗരസഭ കൗൺസിലിലും വിഷയം ചർച്ചക്ക് വന്നതോടെ അടിയന്തരമായി ഇടപെട്ട് കുഴൽ കിണർ നിർമ്മിക്കാൻ ആലോചിക്കുകയായിരുന്നു.

ഇന്ന് കാലത്താണ് കുഴൽ കിണർ നിർമ്മാതാക്കൾ ഓഫീസിലെത്തി പ്രവൃത്തി തുടങ്ങിയത്. വൈകീട്ടാവുമ്പോഴേക്കും നല്ല ശുദ്ധജലം കിട്ടുന്ന കുഴൽ കിണർ റെഡി. ഇതോടെ ജീവനക്കാർക്കും ഓഫീസിലെത്തിയവർക്കും വലിയസന്തോഷമാണ് ഉണ്ടായത്. 15000 രൂപയ്ക്കാണ് കിണർ നിർമ്മിച്ചതെന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് ക്മമിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ പറഞ്ഞു. ഇനി മറ്റ് ഇലക്ട്രിക്ഫിക്കേഷൻ, പ്ലംബിംഗ് വർക്കുകളും പൂർത്തിയാക്കാനുണ്ട്. പി.ഡബ്ല്യൂ.ഡി ഇലക്ട്രിക് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ധേഹം അറിയിച്ചു.


20 വർഷം മുമ്പ് കോയാരി ബാലൻ എന്നയാൾ സൗജന്യമായി നഗരസഭയ്ക്ക് നൽകിയ 5 സെന്റ് സ്ഥലത്താണ് മൂന്ന് നില കെട്ടിടം പണിതത്. എന്നാൽ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടും കിണറോ വെള്ളമോ ലഭ്യാമാക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ജീവനക്കാരോടൊപ്പം നാട്ടുകാരും പരാതിപ്പെട്ടിരുന്നു. കാലങ്ങൾ കഴിഞ്ഞ് പോയതല്ലാതെ ഒരു നടപടിയും ഉണ്ടാകാത്താതിനെ തുടർന്നാണ് കൊയിലാണ്ടി ഡയറി വാർത്ത പ്രസിദ്ധീകരിച്ചതും അടിയന്തര നടപടി ഉണ്ടാകുന്നതും.


