KOYILANDY DIARY.COM

The Perfect News Portal

ആനപ്പാറ ക്വാറി വിരുദ്ധ പ്രക്ഷോഭം: അക്രമം നടത്തിയ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു

കൊയിലാണ്ടി: കിഴരിയൂരിലെ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ക്വാറി മാനേജർക്ക് നേരെയുണ്ടായ അക്രമത്തിൽ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു. നടുവത്തൂർ കുപ്പേരിക്കണ്ടി അഭിൻ ദാസ് (25) പൂവൻ കണ്ടി ജിതേഷ് (35) എന്നിവർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. ഇന്നലെയാണ് സംഘർഷമുണ്ടായത്. മാനേജർ ഫാറുഖ് കോളജ് സ്വദേശി മൊയതിൻ കുട്ടിയുടെ പരാതി പ്രകാരമാണ് കേസ്സെടുത്തതെന്ന് കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ പറഞ്ഞു. ക്വാറി പ്രവർത്തിക്കുന്നത് കാരണം സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം നടത്തിവരുകയായിരുന്നു.

കഴിഞ്ഞ ദിവസം ക്വാറിയിൽ പാറപ്പൊട്ടിക്കുന്ന ഉഗ്ര ശബ്ദം കേട്ടതോടെ സ്ത്രീകളടക്കമുള്ള സമരക്കാർ ക്വാറിയിലേക്ക് ഇരച്ചുകയറി. കൊയിലാണ്ടി പോലീസെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് സംഘർഷ മൊഴിവായത്. കഴിഞ്ഞ ഒരു മാസമായി ക്വാറിക്കെതിരെ സമരം ആരംഭിച്ചിട്ട്. സ്ഫോടനം കാരണം സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായിരുന്നു. ഉഗ്രസ്ഫോഫോടനമാണ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം പ്രദേശവാസികൾക്ക് ഭീഷണിയായതിനെ തുടര്ന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.

ഇത് സംബന്ധിച്ച്കഴിഞ്ഞ ദിവസം തഹസിൽദാർ വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടിരുന്നു. നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് വിദഗ്ദ സമിതി പരിശോധന നടത്തിയ ശേഷമെ ക്വാറിയിൽ സ്ഫോടനം നടത്തുകയുള്ളൂ പോലീസ് ഉറപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *