KOYILANDY DIARY

The Perfect News Portal

ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തണം വി.പി. ഇബ്രാഹിംകുട്ടി

കൊയിലാണ്ടി: ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തണമെന്ന് നഗരസഭ കൗൺസിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി. ഇബ്രാഹിംകുട്ടി. ഇത് സംബന്ധിച്ച കത്ത് അദ്ധേഹം ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ് സാംസ്‌ക്കാരിക യുവജന ക്ഷേമവകുപ്പ് മന്ത്രിക്ക് കൈമാറി. ഫിഷിങ്ങ് ഹാർബറിന്റെ നിർമ്മാണ പ്രവർത്തനത്തിന് മേൽ നോട്ടം വഹിക്കുന്നതിനായി 2007ൽ ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് സ്ഥാപിക്കുകയുണ്ടായി ഹാർബറിൽ നൂറുകണക്കിന് മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ജോലി ചെയ്ത് വരികയാണ്.

ഹാർബർ ഉദ്ഘാടനം ചെയ്തെങ്കിലും ഹാർബറിന്റെ വികസനത്തിന്റെ ഭാഗമായി ഭാവിയിൽ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൊയിലാണ്ടി സബ്ബ് ഡിവിഷൻ ഓഫീസ് നിർത്തുന്നതോടെ ഹാർബറിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. അതോടൊപ്പം മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള UCR പദ്ധതിയിൽപ്പെട്ട പ്രവർത്തിയും നടക്കാതെ പോകും, എം.എൽ.എ. കാനത്തിൽ ജമീലയും നഗരസഭ കൗൺസിലും കൊയിലാണ്ടി സബ്ബ് ഡിവിഷന്റെ തുടർച്ചാനുമതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവൺമെന്റ് തലത്തിൽ 29/11/2021ന് യോഗം ചേർന്ന് കൊയിലാണ്ടി സബ് ഡിവിഷൻ ഓഫീസ് 25 D 2/2021 നമ്പർ സർക്കാർ കത്ത് മുഖേന അടച്ച് പൂട്ടാനും ജീവനക്കാരെ മറ്റേതെങ്കിലും പുതിയ പദ്ധതിയിലേക്ക് ഡിപ്ലോയ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ രണ്ടായിരത്തോളം മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്ന ഹാർബർ മേഖലയിലെ വികസനങ്ങൾ പൂർണമായും ഒച്ചിന്റെ വേഗതയിലേക്ക് മാറാൻ സാധ്യതയുണ്ട്. പ്ലാൻ എന്നതിന് പകരം നോൺപ്ലാൻ എന്നാക്കികൊണ്ട് ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ തന്നെ നിലനിർത്തണമെന്ന് അദ്ധേഹം കത്തിൽ ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *