12 വയസ്സിന് മുകളിലുളള കുട്ടികൾക്ക് 16 മുതൽ വാക്സിനേഷൻ
തിരുവനന്തപുരം: പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ വാക്സിനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ഗുരുതര രോഗങ്ങൾക്കുള്ള മുതിർന്ന പൗരൻമാർക്കായിരുന്നു വാക്സിനേഷന് അനുമതി.

