KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട്സ് ഓഫീസ് നാടിന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ജനകീയാസൂത്രണ രജതജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ. നിർവഹിച്ചു. ഓഫീസിന്റെ താഴത്തെ നിലയിൽ പുതിയ ഫ്രണ്ട് ഓഫീസ് സൗകര്യമൊരുക്കുക യും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കുമായി പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുകയും ചെ യ്തിട്ടുണ്ട്.

ഓഫീസിൽ സന്ദർശകർക്കായി ടെലിവിഷൻ സൗകര്യവും ഏർപ്പെടുത്തി. ഓഫീസും പരിസരവും സി.സി.ടി.വി. നിരീക്ഷണത്തിലാക്കി സ്ത്രീ സൗഹൃദ ടോയ്ലറ്റ് ഒരുക്കുകയും അമ്മമാർക്ക് സൗകര്യ പ്രദമായ മുലയൂട്ടൽ കോർണർ സഞ്ജമാക്കുകയും ചെയ്തു. ജനപ്രതിനിധികൾക്കും പ്രത്യേകം ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. മീറ്റിങ് ഹാൾ നവീകരിച്ചു. വൈസ് പ്രസിഡൻറിനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും പ്രത്യേകം കാബിനുകളും സജ്ജമാക്കി.

പുതുക്കിയ പൗരാവകാശരേഖയുടെ പ്രകാശനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ മെമ്പർ സുധ കാവുങ്കൽ പൊയിലിന് നൽകി പ്രകാശശനം ചെയ്തു. നാഷണൽ ഡ്രാ ഗൺ ബോട്ട് റൈസ് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് ശിവന്യയ്ക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണു ഉപഹാ രം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.എം. കോയ, അംഗം ഇ.കെ. ജൂബീഷ്, പഞ്ചായത്ത് സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻമാരായ ബേബി സുന്ദർരാജ്, ഗീത കാരാൽ ബിന്ദു മുതിരകത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ടി. രാധാകൃഷ്ണൻ, കെ. ഗീതാനന്ദൻ, എൻ. മുരളീധരൻ, ടി.വി. സാദിഖ്, പഞ്ചായത്ത് സെക്രട്ടറി എൻ . പ്രദീപൻ എന്നിവർ സംസാരിച്ചു. മുൻ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *