കൊയിലാണ്ടി: ദേശീയപാതക്ക് തൊട്ടരികിലാണ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി. രോഗികള്‍ ഉള്‍െപ്പടെയുള്ളവര്‍ ഇവിടെ നിരന്തരം റോഡ് മുറിച്ചുകടക്കുന്ന ഭാഗമാണിത്.
ദേശീയപാതയായതിനാല്‍ വാഹനപ്പെരുമഴയാണ്. സാഹസികമായി മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ കഴിയൂ. വയോധികരും അവശരും കുട്ടികളുമൊക്കെ ഏറെ പ്രയാസപ്പെടുകയാണ്. ഇത്ര തിരക്കേറിയതും അപകട സാധ്യതയുള്ളതുമായ ഭാഗമായിട്ടും ആവശ്യമായ ശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

ട്രാഫിക് പൊലീസിെന്റ സേവനം ആവശ്യമാണ്. സീബ്രലൈനുകള്‍ മാഞ്ഞുതുടങ്ങിയിട്ടുണ്ട്. ലോക്കല്‍ ബസുകള്‍ സീബ്രലൈന്‍ ഭാഗത്ത് നിര്‍ത്തി ആളെ കയറ്റുന്നതും പതിവുകാഴ്ച.

