KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ഡലം വികസനം കാനത്തിൽ ജമീല എം.എൽ.എ. മാധ്യമ പ്രവർത്തകരുമായി മുഖാമുഖം നടത്തി

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ വരുന്ന 5 വർഷത്തിനുള്ളിൽ പൂർത്തികരിക്കാനുള്ള പദ്ധതികൾ എം.എൽ.എ. കാനത്തിൽ ജമീല മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കുവെച്ചു. പുതിയ നിർദ്ദേശങ്ങളും മുഖാമുഖത്തിൽ ഉയർന്നുവന്നും. വെങ്ങളം മുതൽ മൂരാട് ദേശീയപാതാ വികസനം നടപ്പാക്കും. (ചെങ്ങോട്ടുകാവ് – നന്തി ബൈപ്പാസ് ഉൾപ്പെടെ 6 വരിയായി വികസിപ്പിക്കൽ 80 ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്ത് ഉടമകൾക്ക് പണം കൈമാറി. പ്രവൃത്തി വെങ്ങളം ഭാഗത്തും ഇരിങ്ങൽ ഭാഗത്തു നിന്നും ആരംഭിച്ചു. അദാനി കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.

തീരദേശ ഹൈവെ നിർമ്മാണം ആരംഭിക്കും: 5 റീച്ചുകളിലായി റോഡും ഒരു നദീ പാലവും ആണ് കൊയിലാണ്ടി മണ്ഡലത്തിൽ വരുന്നത്. കൊളാവിപ്പാലം മുതൽ കോട്ടക്കൽ വരെ നീളം 38 കിലോമീറ്റർ കുഞ്ഞാലിമരയ്ക്കാർ ബ്രിഡ്ജ് കോട്ടക്കൽ കടവ് മുതൽ വടകര സാന്റ് ബാങ്ക് മായി ബന്ധിപ്പിക്കുന്ന പാലം ഇതിൽ റീച്ച് 4 നും കുഞ്ഞാലിമരയ്ക്കാർ ബ്രിഡ്ജിനും കിഫ്ബിയിൽ നിന്നും സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ട് . ഇവിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായ ജോയിന് ഇൻഷൻ നടന്നു വരുന്നു .

കൊയിലാണ്ടി നഗരസഭ കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം പൂർത്തീകരിക്കും 85 കോടിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. രണ്ടാം ഘട്ടം വിതരണ ശൃംഘലയാണ് 73 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ കിഫ്ബി പരിശോധനകൾക്ക് ശേഷം സംസ്ഥാന സർക്കാർ മന്ത്രിസഭാ അംഗീകാരത്തിനായി ധനവകുപ്പിൽ ഉണ്ടെന്ന് എം.എൽ.എ. പറഞ്ഞു.

Advertisements

മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കും. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മണ്ഡലത്തിലെ ഒരു കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമ്മിക്കും. ഈ വർഷത്തെ എം . എൽ . എ ഫണ്ടിൽ നിന്നാണ് ഈ പദ്ധതിക്ക് 1.62 കോടി രൂപ ചെലവഴിക്കുന്നത്. ഉള്ളൂർക്കടവ് പാലം പൂർത്തിയാക്കും. അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. തോരായിക്കടവ് പാലം പൂർത്തിയാക്കും 18.24 കോടി ഭരണാനുമതിയായ ഈ പാലം നിർമ്മാണം ഉടൻ ടെണ്ടർ ചെയ്യും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മാണം ടെണ്ടർ ചെയ്തു. വാകോസിനാണ് നിർമ്മാണ ചുമതല. ഗ്രൗണ്ട് ഫ്ലോറും 2 നിലയും അടിസ്ഥാനമാക്കിയ 24 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ടെണ്ടർ ചെയ്തിരുന്നത്. പയ്യോളി തീരദേശ കുടിവെള്ള പദ്ധതി പൂർത്തിയാക്കും. പയ്യോളി നഗരസഭയിലെ 17 തീരദേശ വാർഡുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന 30 കോടിയുടെ പദ്ധതി ടെണ്ടർ ചെയ്തു.

കൊല്ലം ചിറ, മൂടാടി കടുക്കുഴി ചിറ എന്നിവയുടെ സംരക്ഷണ സൗന്ദര്യവത്കരണ പദ്ധതികൾ പൂർത്തിയാക്കും കൊല്ലം ചിറ സൗന്ദര്യവത്കരണ പദ്ധതി ഭരണാസമതി വാങ്ങി. കൊയിലാണ്ടിയിലെ വൈദ്യതി ക്ഷാമത്തിന് പരിഹാരമേകിക്കൊണ്ട് കൊല്ലത്ത് 11 കെ വി സബ്സ്റ്റേഷന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും, ഏറ്റെടുക്കേണ്ട ഭൂമി ഏതെന്ന് നിർണ്ണയിച്ചു കഴിഞ്ഞു. 20.6 കോടിയുടെ പദ്ധതി ഉടൻ ടെണ്ടറിലേക്ക് കടന്നു. അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തും കീബിയിൽ ഫണ്ട് അനുവദിച്ച് നടേരിക്കടവ് 23 , 13 കോടി അക്ഷാപ്പുഴ പാലം 30 കോടി . രണ്ട് പാലങ്ങളുടെയും നിർമ്മാണം ത്വരിതപ്പെടുത്തും.

മണ്ഡലത്തിലെ എല്ലാ ഹൈസ്കൂളുകളിലും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തികരിക്കും ഗവ . ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം -3 കോടി , പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം 3 കോടി , എന്നിവ അടുത്ത് തന്നെ ഉദ്ഘാടനം ചെയ്യും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കും. തിക്കോടി ഡ്രൈവ് ഇൻ ബീച്ച് തിക്കാടി ബീച്ചിൽ 93 ലക്ഷം രൂപ ചെലവിൽ പുതിയ ബിച്ച് സൗന്ദര്യവത്ക പദ്ധതി ആരംഭിക്കും.

കുറവങ്ങാട് ഗവ.ഐ ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന 4 ഫിഷറിസ് സ്കൂളുകളുടെ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും . കൊല്ലം നെല്ല്യാടി- മേപ്പയൂർ റോഡ് വികസനം വേഗത്തിലാക്കും കൊല്ലം നെല്ല്യാടി മേപ്പയൂർ റോഡ് 38 96 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇനി ഭൂമി ഏറ്റെടുക്കൽ നടപടികൾ കൂടി പൂർത്തിയാക്കിയാൽ 10 മീറ്റർ വീതിയിൽ ബി.എം.ബി സി നിലവാരത്തിൽ ഉള്ള നിർമ്മാണം ടെണ്ടർ ചെയ്യും.

വെളിയന്നൂർ ചല്ലി പ്രൊജക്ട് രണ്ടാം ഘട്ടം, അകലാപ്പുഴ കോൾ നിലം കൃഷിയോഗ്യമാക്കൽ, കൊണ്ടംവെള്ളി പാട ശേഖരം എന്നിവിടങ്ങളിൽ നെൽകൃഷി ആരംഭിക്കും. മണ്ഡലത്തിലെ നിലങ്ങൾ പൂർണ്ണമായും കൃഷിക്ക് ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിക്കും പരമ്പരാഗത വ്യവസായങ്ങൾ കയർപിരി തൊഴിലിടങ്ങൾ യന്ത്രവത്കൃതമാക്കും, ഖാദി നെയ്ത്ത് കേന്ദ്രങ്ങൾ ആധുനിക വത്കരിക്കും.

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകവും കലാപഠന കേന്ദ്രവും ചെങ്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകവും കലാപഠന കേന്ദ്രവും സ്ഥാപിക്കും.നന്തി കെൽട്രോൺ യൂണിറ്റിലെ 13.5 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി ഇലക്ട്രോണിക്സ് പാർക്ക് സ്ഥാപിക്കും. വിനോദ സഞ്ചാര മേഖല മണ്ഡലത്തിൽ നിലവിലുള്ള കാപ്പാട് , തിക്കോടി , ഇരിങ്ങൽ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ വികസനം കൊണ്ടുവരും.

കോരപ്പുഴ മുതൽ , കോട്ടക്കൽ വരെ നീളുന്ന തീരദേശ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കും. കാപ്പാട് പാറപ്പള്ളി, പിഷാരികാവ്, നന്തി ഉരുപുണ്യകാവ് , തിക്കോടി ഡ്രൈവ് ഇൻ ബീച്ച്, പയ്യോളി ബീച്ച് , കൊളാവിപുലം കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം , ഇരിങ്ങൽ സർഗാലയ എന്നിവയെ കണക് ചെയ്ത് കൊണ്ടാണ് പദ്ധതി. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. റോഡുകൾ പൊതുമരാമത്ത് റോഡുകളും ബി.എം. & ബി.സി നിലവാരത്തിൽ നവീകരിക്കും. പാലങ്ങൾ നിലവിൽ മണ്ഡലത്തിലേക്കായി ഭരണാനുമതിയായ പാലങ്ങളിൽ ഭൂമി മുൻകൂറായി വിട്ടു കിട്ടിയ പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കും.

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നവീകരണ പദ്ധതി നടപ്പിലാക്കും. പൊതു ശ്മശാനങ്ങൾ നിർമ്മിക്കും. പയ്യോളി, കൊയിലാണ്ടി നഗരസഭ എന്നിവിടങ്ങളിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനം സ്ഥാപിക്കും. ഫൈൻ ആർട്സ് കോളജ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. സംസ്കൃത സർവ്വകലാശാലയുടെ കീഴിലുള്ള പന്തലയാനി കോട്ടക്കുന്നിലെ ഭൂമി കേന്ദ്രമാക്കി ഫൈൻ ആർട്സ് കോളജ് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കും തുടങ്ങി പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന എം.എൽ.എ. പറഞ്ഞു. മുൻ എം.എൽ.എ. കെ. ദാസൻ, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ. സി.പി.എം. ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ് തുടങ്ങിയവർ മുഖാമുഖത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *