സംസ്ഥാനത്ത് ആദ്യമായി മേപ്പയ്യൂർ പഞ്ചായത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കി
മേപ്പയ്യൂർ: കോവിഡ് കാലം അസാദ്ധ്യമാക്കിയ ക്ലാസ് റൂം പ്രവർത്തനങ്ങളെ ഓൺലൈനിലൂടെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി മേപ്പയ്യൂർ പഞ്ചായത്ത് മാതൃകയായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് ഈ രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കുവാൻ ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കി, റേഞ്ച് പ്രശ്നം പരിഹരിച്ച് പദ്ധതി നടപ്പാക്കി.

പഞ്ചായത്തിൽ 25 അങ്കണവാടികൾ, ശിശു മന്ദിരം, ഗ്രന്ഥാലയങ്ങൾ, ക്ലബുകൾ അടക്കം 62 കേന്ദ്രങ്ങളിൽ സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാകുന്ന പൊതു വൈഫൈ കേന്ദ്രങ്ങളായി മാറുകയാണ്. മേപ്പയ്യൂർ ടി.കെ. കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി വിദ്യാഭ്യാസ – തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻ കുട്ടി ഓൺെലൈനിലൂടെ ഉൽഘാടനം ചെയ്തു. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേപ്പയൂർ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി മാതൃകാപരമാണെന്നും മറ്റു പഞ്ചായത്തുകൾക്ക് നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. നോഡൽ ഓഫീസർ വി.പി.സതീശൻ റിപ്പാർട്ട് അവതരിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. എം. പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.എം. ബാബു, ദുൽഖിഫിൽ ബ്ലോക്ക് മെമ്പർ രമ്യ കെ.പി, ഗ്രാമ പഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി, എ.ഇ.ഒ.ടി.ഗോവിന്ദൻ, ബി.പി.സി – വി.അനുരാജ്, പി.ടി.എ.പ്രസിഡണ്ട് കെ.രാജിവൻ (പഞ്ചായത്ത് ജെ. എസ്), ശ്രീലേഖ, പി.ഇ.സി. കൺവീനർ ഇൻചാർജ് ആശ ഇ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ സ്വാഗതംവും, ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.


