അച്ഛനെയും മകളെയും തട്ടിയിട്ട് നിർത്താതെ പോയ ടാങ്കർ ലോറി കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തു
കൊയിലാണ്ടി: അച്ഛനെയും മകളെയും തട്ടിയിട്ട് നിർത്താതെ പോയ ടാങ്കർ ലോറി കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തു. 26-ാം തിയ്യതി കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നും കൊയിലാണ്ടി വലിയ മങ്ങാട് ഉള്ള വീട്ടിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്തു വരികയായിരുന്ന അച്ഛനെയും മകളെയുമാണ് പൂക്കാട് വെച്ച് ലോറി തട്ടിയിട്ട് നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനം തിരിച്ചറിഞ്ഞത്. ഭാരത് ഗ്യാസ് ഏജൻസിയുടെ ഗ്യാസ് ടാങ്കർ ലോറി. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും ഗ്യാസ് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു കൊയിലാണ്ടിയിൽ എത്തിച്ചു. കൊയിലാണ്ടി സിഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മുനീർ കെ, സീനിയർ സിപിഒ ബിജു വാണിയംകുളം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

