കൊയിലാണ്ടിയിൽ ടി.പി.ആർ കൂറയുന്നില്ല (18.1%) തിരുവനന്തപുരത്തെ അവലോകനയോഗ തീരുമാനവും കാത്ത് ജനങ്ങൾ
കൊയിലാണ്ടിയിൽ ടി.പി.ആർ കൂടുന്നു. (18.1%) തിരുവനന്തപുരത്തെ അവലോകനയോഗ തീരുമാനവും കാത്ത് ജനങ്ങൾ. ടി.പിആർ. കുറയ്ക്കുന്നതിന് വേണ്ടി ഓരാഴ്ചയായി തുടരുന്ന മെഗാ ക്യാമ്പിനൊടുവിൽ റിസൽട്ട് പരിശോധിച്ചപ്പോൾ കൊയിലാണ്ടിയിൽ ആശങ്ക പരത്തുന്ന വിധമാണ് കോവിഡ് വ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2885 പേരെ ടെസ്റ്റ് നടത്തിയതിൽ 523 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്നത്തെ അവലോകന യോഗതീരുമാന പ്രകാരം ടി.പിആർ. 18.1 ശതമാനമായി ഉയർന്നിരിക്കുകയാണ്. നഗരസഭയിലെ വിവിധ ഭാഗങ്ങളിലായാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. നിലവിൽ നഗരസഭയിലെ 34,35,36 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിലും മൂഴിക്ക് മീത്തൽ ഭാഗത്ത് മൈക്രോ കണ്ടെയിൻമെൻ്ര് സോണിലുമാണുള്ളത്. ടി.പി.ആർ. കൂടിയതോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. നിലവിൽ ഒരു മാസമായി കൊയിലാണ്ടി നഗരസഭ ഡി കാറ്റഗറിയിലാണുള്ളത്. ഇതിൽ നിന്ന് മറികടക്കാൻ നഗരസഭ ടി.പിആർ കുറക്കാനുള്ള എല്ലാ വഴികളും പരിശോധിച്ചിരുന്നെങ്കിലും ഒരു അൽപ്പംപോലും മുന്നോട്ട പോകാന സാധിച്ചിട്ടില്ല.
ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല അവലോകന യോഗ തീരുമാനം കാത്തിരിക്കുകയാണ് ജനങ്ങൾ. പുറത്ത് വരുന്ന വാർത്തകളിൽ കടകൾ ആഴ്ചയിൽ 6 ദിവസവും തുറക്കാൻ കഴിയുമെന്ന രീതിയിലേക്ക് ലോക് ഡൌണിൽ മാറ്റം വരുത്തും എന്ന് തന്നെയാണ്. അനൌദ്യോഗിക വാർ്തതയാണെങ്കിലും ജനങ്ങൾക്ക് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രോഗം കൂടുതലുള്ള സ്ഥലം മൈക്രോ കണ്ടെയിൻമെൻ്റ് സോണാക്കി നിയന്ത്രണം തുടരാനും ടി.പി.ആർ 10 ശതമാന്തതിൽ താഴെയുള്ള സ്ഥലങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 6 ദിവസവും തുറക്കാൻ കഴിഞ്ഞാൽ ജനങ്ങൾക്ക് അത് വലിയ ആശ്വാസമാണ് ഉണ്ടാക്കുക.


