ഊരള്ളൂരിലെ സ്വർണ്ണക്കടത്ത് കാരിയറെ തട്ടികൊണ്ടു പോയവരും സമാന്തര ടെലഫോൺ ഉപയോഗിച്ചെന്ന്
കോഴിക്കോട് : കേരളത്തിൽ സജീവമായ സമാന്തര ടെലഫോൺ സംവിധാനം സ്വർണ്ണക്കടത്ത് സംഘങ്ങളും ഉപയോഗപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ട്. കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയത് ഈ സംവിധാനം ഉപയോഗിച്ചുള്ള കോളുകളുടെ സഹായത്തോടെ. തട്ടിക്കൊണ്ടു പോകൽ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം കോഴിക്കോട് ക്രൈംബ്രാഞ്ചിന് വിവരം കൈമാറി. കോഴിക്കോട് നഗരത്തിൽ ഏഴിടങ്ങളിലാണ് സമാന്തര ടെലഫോൺ എക്സേഞ്ച് പ്രവർത്തിച്ചിരുന്നത്. തൃശ്ശൂര്‍, കൊച്ചി, മൈസൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾക്കും ഇതുമായി പരസ്പര ബന്ധമുള്ളതായാണ് കണ്ടെത്തൽ ഇത് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

ഫോൺ വിളിയുടെ ഉപഭോക്താക്കളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്നാണ് പറയുന്നത്. സമാന്തര ടെലിഫോൺ എക്സഞ്ചിൻ്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നതായാണ് കണ്ടെത്തൽ വിദേശ രാജ്യങ്ങളിൽ നിന്നും നിയന്ത്രിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.കൊയിലാണ്ടിയിലെ സ്വർണ്ണ കാരിയറെ തോക്ക് ചൂണ്ടി തട്ടി കൊണ്ട് പോയ ടീം സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയതും ഗൗരവതരമായാണ് അന്വേഷണം സംഘം പറയുന്നത്.


